Wednesday, March 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി

സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടര്‍ന്നാണ് വിദഗ്ധ പരിശോധനകള്‍ നടത്തുന്നത്.

ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപാണ് ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ചത്. ഡോക്ടര്‍മാരുടെ സംഘം സോണിയാ ഗാന്ധിയെ നിരീക്ഷിക്കുന്നുണ്ടെന്നും ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും അജയ് സ്വരൂപ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments