ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മുഖ്യമന്ത്രിമാരുടെ വെർച്വൽ യോഗം വിളിച്ചു. സർക്കാർ പാർലമെന്റ് മന്ദിരത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത് പ്രതിപക്ഷം വിവാദമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാരുടെ യോഗം.
കേരളം അടക്കം അഞ്ചിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സജീവ പ്രചാരണത്തിലായ അവിടങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം സംശയമാണ്.
പശ്ചിമേഷ്യൻ പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സർക്കാറുകളും കേന്ദ്ര സർക്കാറുമായി യോജിച്ച് നീങ്ങണമെന്ന് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. യുദ്ധം നീണ്ടുനിന്നേക്കുമെന്നും ആഭ്യന്തര മേഖലയിൽ അതുണ്ടാക്കുന്ന കോവിഡ് കാലത്തിന് സമാനമായ പ്രത്യാഘാതങ്ങളെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്നും മോദി പറഞ്ഞിരുന്നു



