Saturday, March 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ ആരോപണവുമായി അതിജീവിത

പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ ആരോപണവുമായി അതിജീവിത

പാലക്കാട്: നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ ആരോപണവുമായി അതിജീവിത. ഷാഫി പറമ്പിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയതായി അതിജീവിത.


പ്രശോഭിന്റെ അച്ഛനാണ് ആദ്യം മോശമായി പെരുമാറിയത്. തന്റെ മുന്നിൽ വച്ച് പ്രശോഭ്, ഷാഫി പറമ്പിലിന് വീഡിയോ കോൾ ചെയ്ത് കാണിച്ചു. തന്നെ ഷാഫി കണ്ടു, താനും ഷാഫിയെ കണ്ടുവെന്നും യുവതി. ജോലി വാഗ്ധാനം ചെയ്താണ് പീഡിപ്പിച്ചത്. കയ്യിലുള്ള തെളിവുകൾ പൊലീസിന് കൈമാറിയെന്നും അതിജീവിത പറഞ്ഞു.

തനിക്ക് അച്ഛനും അമ്മയുമില്ല, എന്തെങ്കിലും പറ്റിയാൽ പോലും ചോദിക്കാൻ ആരും വരില്ലല്ലോയെന്നും ഇപ്പോഴും പേടിയാണെന്നും അവർ പറഞ്ഞു. പരാതി കൊടുത്തതിനുശേഷം ഫോൺ ഓഫാക്കി, അതുകൊണ്ട് ആരും എന്നെ കോൺടാക്ട് ചെയ്തിട്ടില്ലെന്നും പരാതിക്കാരി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments