Sunday, March 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ.സുധാകരൻ

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ.സുധാകരൻ

ന്യൂഡൽഹി: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ.സുധാകരൻ. പാർട്ടി പറഞ്ഞതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. രാഹുൽ ഗാന്ധിയെ കണ്ടതിൽ സന്തോഷമുണ്ട്. തനിക്ക് ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ട്. അത് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇടഞ്ഞ സുധാകരൻ കുടുംബത്തിനൊപ്പം ഡൽഹിയിലെത്തിയാണ് രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കണ്ടത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് സുധാകരനെന്നും യഥാർഥ കോൺഗ്രസ് പോരാളിയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണസഹകരണം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച. കെ.സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments