ചെന്നൈ: തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകൻ കരൂരിൽ സ്ഥാനാർഥിയാണ്. കരൂർ ദുരന്തത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവായിരുന്നു അദ്ദേഹം. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം.
ഒരു വട്ടം തനിക്ക് അവസരം നൽകണമെന്ന് പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വിജയ് പറഞ്ഞു. പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ ഉയർത്തിക്കാട്ടി, ഇതൊരു വിസിൽ വിപ്ലവ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താനും തന്റെ സ്ഥാനാർത്ഥികളും തമ്മിൽ വ്യത്യാസമില്ലെന്നും എല്ലാവരെയും ഒരുപോലെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.



