Sunday, March 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവയനാട്ടിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട് തങ്ങൾ വാങ്ങിയ സ്ഥലമാണ്. അവിടെ നിർമാണം ആരംഭിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച വീടുകളിൽ ഇതുവരെ ആൾതാമസം തുടങ്ങിയില്ലല്ലോ? സർക്കാർ ഒരു കൊല്ലമെടുത്തല്ലേ സ്ഥലം വാങ്ങിച്ചത്. പ്രത്യേക സ്ഥലം തരില്ലെന്നാണ് കോൺഗ്രസിനോട് സർക്കാർ പറഞ്ഞത്. തങ്ങൾ വാങ്ങിയിരിക്കുന്ന സ്ഥലത്ത് കുടിൽകെട്ടി സമരം ചെയ്യാൻ വന്നാൽ അടിച്ചോടിക്കുമെന്നുമാണ് സതീശൻ പറഞ്ഞത്.

കൂടാതെ, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിവിധ വകുപ്പുകളിലായാണ് യുഡിഎഫ് സർക്കാർ ഭവന പദ്ധതി നടപ്പാക്കിയത്. ഇക്കാര്യം എൽഡിഎഫ് മന്ത്രിമാർ നിയമസഭയിൽ നൽകിയ ഉത്തരത്തിലുണ്ട്. വികസന കാര്യത്തിൽ മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയാറാണെന്നും സതീശൻ വ്യക്തമാക്കി.


കാര്യങ്ങൾ പഠിച്ച് പറയുന്ന തന്നെ നുണയനാക്കുകയാണ്. തന്നെ എങ്ങനെ എങ്കിലും തകർക്കണം എന്നതാണ് ഉദ്ദേശം. അതാണ് ഇങ്ങനെ നുണേശനെന്ന് വിളിക്കുന്നത്. മുഖ്യമന്ത്രി നുണറായി ആണെന്നും നുണേശനാണോ നുണറായിയാണോ കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് നോക്കാം എന്നും സതീശൻ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments