Monday, March 30, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതിരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം : രാഹുൽ ഗാന്ധി ഇന്നെത്തും

തിരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം : രാഹുൽ ഗാന്ധി ഇന്നെത്തും

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 10 നാള്‍ മാത്രം. ഡീൽ വിവാദങ്ങളും എസ്ഡിപിഐ വോട്ട് വിഷയവുമാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. വയനാട് ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നൽകാമെന്ന് പറഞ്ഞ വീട് വൈകുന്നത് ചർച്ചയാക്കാനാണ് എൽഡിഎഫ് നീക്കം.

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നെത്തും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പര്യടനം. നാളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയായിരിക്കെ നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. റാന്നിയിലും ആറന്‍മുളയിലും രാഹുല്‍ ഗാന്ധിയെത്തും. മുന്നണികളുടെ പ്രകടനപത്രികകളും ഈ ആഴ്ച പുറത്തിറക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments