കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോടും കണ്ണൂരും എത്തും . രാവിലെ 10:30ന് കണ്ണൂരിൽ എത്തുന്ന രാഹുൽ ഗാന്ധി പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് കല്ലാച്ചിയിലും പേരാമ്പ്രയിലും കോർണർമീറ്റിങ് നടക്കും . ബാലുശ്ശേരി മുതൽ നന്മണ്ട വരെ കോൺഗ്രസിന്റെ ഗ്യാരണ്ടി ബസിൽ യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധി , വൈകിട്ട് കൊയിലാണ്ടിയിൽ ഉള്ള റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞ് തിരികെ പോകും. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞദിവസം കോഴിക്കോട് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.



