Tuesday, March 31, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ നടത്തും. ബുധൻ, വെള്ളി ദിവസങ്ങളിലാണ് മസ്കറ്റ് സർവീസുകൾ.


വൈകീട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് എട്ടിന് മസ്കറ്റിലെത്തും. തിരികെ 9.10-ന് മസ്കറ്റിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 2.20-ന് കണ്ണൂരിലെത്തും. ഷാർജയിലേക്ക് ദിവസേന സർവീസുണ്ട്. രാവിലെ 8.10-ന് പുറപ്പെട്ട് 10.30-ന് ഷാർജയിലെത്തും. തിരികെ പ്രാദേശികസമയം 11.30-ന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് കണ്ണൂരിലെത്തും. ജിദ്ദയിലേക്ക് ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 6.30-ന് പുറപ്പെട്ട് 10-ന് ജിദ്ദയിലെത്തും. തിരികെ പ്രാദേശികസമയം 11-ന് പുറപ്പെട്ട് രാത്രി 7.30-ന് കണ്ണൂരിലെത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments