കണ്ണൂര്‍: ആദ്യമായാണ് കേരളത്തിൽ ഇടതുപക്ഷവും – ബിജെപിയും സഖ്യമായി നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എങ്ങിനെ യഥാർഥ ഇടതുപക്ഷ പാർട്ടിക്ക് ഇവരുമായി ചേർന്ന് പോകാൻ കഴിയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ നയങ്ങളെ എതിർക്കുന്ന രണ്ട് മുതിർന്ന സി പി എം നേതാക്കൾ നമ്മൾക്കൊപ്പം നിൽക്കുന്നു. ഇടതു പക്ഷം എന്നു പറയുന്നവർ അതല്ലാതായി. സിപിഎം കോർപ്പറേറ്റ് പാർട്ടി ആയി എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു.
യഥാർഥ ഇടതുപക്ഷക്കാർ യുഡിഎഫ് വേദിയിൽ ആണ് എത്തേണ്ടത്. ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നതിന് തെളിവുകളുണ്ട്. പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമല വിഷയം പരാമർശിക്കുന്നില്ല. സി പി എം നേതാക്കൾ ശബരിമലയിലെ സ്വർണം കട്ടതിനെ കുറിച്ച് പരാമർശിക്കുന്നില്ല. ഇടതു പക്ഷം കേരളത്തിൽ ജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ആർഎസ് എസിനെ എതിർക്കുന്നവരെ എതിർക്കാൻ ആണ് മുഖ്യമന്ത്രി തയ്യാറാകുന്നത്. ആർഎസ്എസിനെ എതിർക്കുന്നവരെ എതിർക്കാനാണ് മുഖ്യമന്ത്രി തയ്യാറാകുന്നത്



