Wednesday, April 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎം കെ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക്

എം കെ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക്

തൃശ്ശൂര്‍: മുന്‍ മേയര്‍ എം കെ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന് പിന്തുണ നല്‍കും. രാജന്‍ പല്ലന്‍ അല്‍പ്പം വൈകാതെ എം കെ വര്‍ഗീസിന്റെ വീട്ടിലെത്തും.

പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് എം കെ വർഗീസ് കോണ്‍ഗ്രസിലേക്കുള്ള മടക്കത്തെക്കുറിച്ച് പ്രതികരിച്ചത്. ‘അത്രയേ ഉള്ളൂ. കോണ്‍ഗ്രസ് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശ്ശൂരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു ബന്ധം മാത്രമെ താനും ഇടതുപക്ഷവുമായും ഉള്ളൂ’ വെന്നും എം കെ വര്‍ഗീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments