Thursday, April 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപിണറായി വിജയന്‍ ബിജെപിയുടെ ബി ടീമാണെന്ന് പ്രിയങ്ക ഗാന്ധി

പിണറായി വിജയന്‍ ബിജെപിയുടെ ബി ടീമാണെന്ന് പ്രിയങ്ക ഗാന്ധി

വയനാട്: പിണറായി വിജയന്‍ ബിജെപിയുടെ ബി ടീമാണെന്ന് പ്രിയങ്ക ഗാന്ധി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു ഇടതുപക്ഷ നേതാവിനെ പോലും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തില്ലെന്നും മോഷണത്തെക്കുറിച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. മുതലപ്പൊഴിയിലെയും ചിറയിന്‍കീഴിലെയും മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധി നേരിടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘രാഹുല്‍ ഗാന്ധി കേരളത്തിലെ എംപി ആയതിന് ശേഷം കേരളത്തെക്കുറിച്ച് പലതും തന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അക്കാര്യങ്ങളെക്കുറിച്ച് വല്ലാതെ മനസിലായിരുന്നില്ല. പക്ഷെ, എംപി ആയതിന് ശേഷം എന്താണ് സഹോദരന്‍ ഉദ്ദേശിച്ചതെന്ന് താന്‍ അനുഭവിച്ചറിഞ്ഞു. മറ്റൊരിടത്തും ഇല്ലാത്ത സംസ്‌കാരം നമ്മുടെ നാടായ കേരളത്തിനുണ്ട്. ശ്രീനാരായണ ഗുരുവിന്റെ നാടാണ് കേരളം. എന്നാല്‍, കേരളത്തിലെ ആശ, അംഗനവാടി പ്രവര്‍ത്തകര്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതിയുടെ ഭാഗമായി കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നു. കൊട്ടിയത്തെ ദേശീയപാത നിര്‍മാണത്തിലും അഴിമതി പ്രകടമാണ്. കൊല്ലത്തെ ടൂറിസം മേഖലകളെ വേണ്ടവിധത്തില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല. കൊല്ലത്തെ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്നു’. പ്രിയങ്ക പറഞ്ഞു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments