Saturday, April 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ്

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ്

കാസര്‍കോട്‍: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പദ്ധതി പൂർത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് പറയും. മുഖ്യമന്ത്രി ഇതുവരെ കണക്ക് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് സർവേകൾ പുറത്തുവരുന്നുണ്ട്. എല്ലാം തട്ടിക്കൂട്ട് സർവേകളാണ്. സർവേകളിൽ ഒരു കാര്യവുമില്ല. ഒപ്പത്തിനൊപ്പമാണ് എന്ന് വരുത്തിതീർക്കാൻ ശ്രമം. യഥാർത്ഥ ജനവിധി ഇതല്ല. ജനവികാരം പ്രതിഫലിക്കുന്നതല്ല. യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചു വരും. യുഡിഎഫ് 100ലധികം സീറ്റുകൾ നേടുമെന്ന് ആവർത്തിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments