Saturday, April 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിപിഎമ്മും ബിജെപിയും ആർഎസ്എസും ഒന്നാണെന്ന് രാഹുൽ ഗാന്ധി

സിപിഎമ്മും ബിജെപിയും ആർഎസ്എസും ഒന്നാണെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: എൽഡിഎഫിനും എൻഡിഎക്കും എതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പര്യടനം. സിപിഎമ്മും ബിജെപിയും ആർഎസ്എസും ഒന്നാണെന്ന് രാഹുൽ ആലപ്പുഴയിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു.

നരേന്ദ്ര മോദി കോൺഗ്രസിനെയും തന്നെയും നിരന്തരം ആക്രമിക്കുന്നു. പിണറായി വിജയനെ നരേന്ദ്ര മോദി ആക്രമിക്കുന്നില്ല. മോദി കേരളത്തിൽ വന്നപ്പോൾ ശബരിമലയിലെ സ്വർണക്കവർച്ചയെപ്പറ്റി ഒന്നും പറഞ്ഞില്ല. എൽഡിഎഫിനെ സഹായിക്കാൻ വേണ്ടിയാണ് അത് ചെയ്തതെന്നും രാഹുൽ ആലപ്പുഴയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാവിലെ 9.30ന് കൊച്ചിയിൽ വിമാനം ഇറങ്ങിയ രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ ആയിരുന്നു ആലപ്പുഴയിൽ എത്തിയത്. തുടർന്ന് ആലപ്പുഴ മുഹമ്മയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ ഉൾപ്പെടെയുള്ള സ്ഥാനാർഥികളും വേദിയിൽ ഉണ്ടായിരുന്നു. ഇടുക്കിയിലും എറണാകുളത്തും രാഹുൽ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments