Sunday, April 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്ന് തെളിവെടുക്കും

രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്ന് തെളിവെടുക്കും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകനും ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്ന് തെളിവെടുക്കും. ഇന്നലെ പൊലീസ്​ രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു. പീഡനം നടന്ന കാരവൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ്​ പൊലീസിന്റെ ശ്രമം.

ഇതി​ന്റെ ഭാഗമായി പീഡനം നടന്ന ദിവസം ഷൂട്ടിങ്​ ​ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ അടക്കം മൊഴിയെടുക്കുന്നുണ്ട്​. തിങ്കളാഴ്ചക്കുള്ളിൽ കേസിലെ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. അതേസമയം, പൊലീസ്​ ചോദ്യം ചെയ്യലിൽ രഞ്​ജിത്ത്​ കുറ്റം നിഷേധിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments