തിരുവനന്തപുരം: പരസ്യപ്രചാരണത്തിന് ഇനി മൂന്ന് നാൾ ബാക്കി നിൽക്കെ പ്രചാരണം സജീവമാക്കി മുന്നണികൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കാസർകോട് പ്രചാരണത്തിനെത്തും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കോൺഗ്രസിനായി വോട്ട് തേടി കേരളത്തിലുണ്ട്. സിപിഎമ്മിനായി പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ കണ്ണൂർ ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ പ്രചാരണം സജീവമാക്കി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തിൽ 24 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. തിങ്കളാഴ്ച പിണറായി പങ്കെടുക്കുന്ന വിപുലമായ റോഡ് ഷോയും ധർമ്മടത്ത് നടക്കും.



