മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ അതാണ് കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമുണ്ടായി. കൊല്ലം കോർപറേഷൻ ഉൾപ്പെടെ ജയിച്ചത് അതാണ് സൂചിപ്പിക്കുന്നത്. ഈ ട്രെൻഡ് മറികടക്കാൻ എൽഡിഎഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം- ബിജെപി ഡീൽ ഉണ്ടാക്കിയതുകൊണ്ടാണ് ആരോപണങ്ങൾ വന്നത്. ചാനൽ സർവേകൾ ആരെയും മുഷിപ്പിക്കേണ്ട എന്ന രീതിയിലാണ് വരുന്നത്. ബാലൻസ് ചെയ്ത് ആണ് പറയുന്നത്. അത് യുഡിഎഫിന് അനുകൂലമാണ് എന്നാണ് സൂചനയാണ് നൽകുന്നത്.



