Saturday, April 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആഗോള വ്യാപാര-ബിസിനസ് രംഗത്ത് വൻ മുന്നേറ്റവുമായി ദുബായ്

ആഗോള വ്യാപാര-ബിസിനസ് രംഗത്ത് വൻ മുന്നേറ്റവുമായി ദുബായ്

ദുബായ് : ആഗോള വ്യാപാര-ബിസിനസ് രംഗത്തെ മുൻനിര ലക്ഷ്യസ്ഥാനമെന്ന ദുബായിന്റെ പദവി ഉറപ്പിച്ചുകൊണ്ട് ദുബായ് വേൾഡ് ട്രേഡ് സെന്റർ 2025ലെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടു. മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ എന്നീ മേഖലകളിൽ വൻ വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. മൊത്തം 29.7 ലക്ഷം സന്ദർശകരാണ് വിവിധ പരിപാടികളിലായി പങ്കെടുത്തത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധനവാണ് കാണിക്കുന്നത്. 

ദുബായ് ഇക്കണോമിക് അജണ്ട (ഡി33) ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ചയ്ക്ക് ബിസിനസ് ഇവന്റുകൾ നൽകുന്ന സംഭാവനകൾ വലുതാണെന്ന് ഡിഡബ്ല്യുടിസി ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമർരി പറഞ്ഞു. ദുബായ് എക്സിബിഷൻ സെന്ററിന്റെ ഒന്നാം ഘട്ട വിപുലീകരണം പൂർത്തിയായത് വൻകിട രാജ്യാന്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ദുബായുടെ ശേഷി വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments