തെല്‍ അവിവ്: ഇറാനും യുഎസും തമ്മില്‍ ധാരണയിലെത്തിയ രണ്ടാഴ്ച വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലബനനെതിരായ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ധാരണ ലബനന് ബാധകമല്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
ഇറാന്‍ ഇനിയൊരിക്കലും ഒരു ഭീഷണിയല്ലെന്ന് നെതന്യാഹു എക്‌സ് പോസ്റ്റില്‍ പറഞ്ഞു. അമേരിക്കക്കോ ഇസ്രായേലിനോ അറബ് രാജ്യങ്ങള്‍ക്കോ ആണവ, മിസൈല്‍, ഭീകരവാദ ഭീഷണിയാകാന്‍ ഇറാന് സാധിക്കില്ല. ഇക്കാര്യം നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ ഉറപ്പാക്കുമെന്ന് യുഎസ് ഉറപ്പുനല്‍കിയതായി നെതന്യാഹു പറഞ്ഞു



