Thursday, April 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു മണിവരെ സംസ്ഥാനത്ത് കനത്ത പോളിംഗ്. മുഴുവൻ ബൂത്തുകളിലും വോട്ട് ചെയ്യാൻ നിൽക്കുന്നവരുടെ നീണ്ട നിരയാണ്. ഉച്ചക്ക് രണ്ട് മണി വരെ പോളിങ് ശതമാനം 51.82 ശതമാനമായി. പോളിംഗിൽ എസ്‌ഐആർ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു. 56.84 ശതമാനം പോളിങ് നടന്ന തൃപ്പൂണിത്തറയാണ് പോളിങ് മുന്നിലുള്ളത്. ഒരു മണിക്ക് മുമ്പ് തന്നെ തൃപ്പൂണിത്തറയിൽ പോളിങ് 50 ശതമാനം കടന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ ആന്റണി, രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ, മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വോട്ട് ചെയ്തു. ചലച്ചിത്രതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ആസിഫലി, ഫഹദ് ഫാസിൽ എന്നിവരും വോട്ട് രേഖപ്പെടുത്തി. പോളിംഗിനിടെ ചില അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments