ബംഗളൂരു: ചിക്കമംഗളൂരുവിൽ വിനോദയാത്രക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസം മുമ്പാണ് കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയ ശ്രീനന്ദയെ കാണാതായത്.
പാലക്കാട് കടമ്പഴിപ്പുറം രമേശ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്.



