Saturday, April 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ.മുരളീധരന്‍

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ.മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ.മുരളീധരന്‍. ചര്‍ച്ച അനാവശ്യമാണെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാര്‍ട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.


‘തെരഞ്ഞെടുപ്പില്‍ 100 സീറ്റിന് മുകളില്‍ നേടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആവേശത്തോടെയാണ് ജനങ്ങള്‍ ഇത്തവണ വോട്ട് ചെയ്തത്. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ എന്നോടൊപ്പമുണ്ടെന്നാണ് വിശ്വാസം. അതേസമയം, മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അനാവശ്യമാണ്. പാര്‍ട്ടിക്ക് അതിന്റേതായ ചില രീതികള്‍ എല്ലാ കാര്യത്തിലുമുണ്ട്. ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ അവസരം ഉണ്ടാക്കരുത്. നാലാം തീയതിക്ക് ശേഷം അത്തരം വിഷയങ്ങളിലെല്ലാം ധാരണയുണ്ടാകും’. മുരളീധരന്‍ പ്രതികരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments