പി.പി ചെറിയാൻ
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവിൽ ഡോക്ടർക്കെതിരെ നിയമനടപടി.
2024 ഓഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ വില്യം ബ്രയാൻ (70) ആണ് കൊല്ലപ്പെട്ടത്. സ്പ്ലീൻ നീക്കം ചെയ്യാനുള്ള ലാപ്രോസ്കോപ്പിക് സർജറിക്കിടെ ഡോക്ടർ അബദ്ധത്തിൽ കരൾ മുറിച്ചുമാറ്റുകയായിരുന്നു. ഇതേത്തുടർന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും രോഗി ഓപ്പറേറ്റിംഗ് ടേബിളിൽ വെച്ച് തന്നെ മരിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെ അവയവം മാറി നീക്കം ചെയ്തതാണ് മരണകാരണമായത്.
ഫ്ലോറിഡയിലെ വാൾട്ടൺ കൗണ്ടി ഗ്രാൻഡ് ജൂറി ഡോ. ഷക്നോവ്സ്കിക്കെതിരെ രണ്ടാം ഡിഗ്രി നരഹത്യാ കുറ്റം ചുമത്തി. ഇതിനെത്തുടർന്ന് 2026 ഏപ്രിൽ 13-ന് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നീട് 75,000 ഡോളർ ബോണ്ടിൽ വിട്ടയക്കുകയും ചെയ്തു.
ചികിത്സാ പിഴവിനും മരണത്തിനും കാരണക്കാരനായ ഡോക്ടർക്കെതിരെ കോടതി കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡോക്ടർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.



