Wednesday, April 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്ത്: കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ

എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്ത്: കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ

തിരുവനന്തപുരം: കേരളത്തിൽ ആര് അധികാരം പിടിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്ത്. കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു. ഒന്നിലേറെ എക്സിറ്റ് ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉള്ളത്. ബിജെപി ഒന്നിലേറെ സീറ്റുകൾ നേടുമെന്നും ഫലം പ്രവചിക്കുന്നു.

70 മുതൽ 75 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നാണ് മാട്രിസ് പ്രവചിക്കുന്നത്. പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ, വോട്ട് വൈബ് 70 മുതൽ 80 വരെ, ആക്സിസ് മൈ ഇന്ത്യ 78 മുതൽ 90 വരെ, ജെവിസി 72 മുതൽ 84 സീറ്റുകൾ വരെ എന്നിങ്ങനെ യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നു.

മാട്രിസ് ഫലത്തിൽ 60 മുതൽ 65 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് പൾസിൽ 55 മുതൽ 65 വരെ, വോട്ട് വൈബിൽ 58 മുതൽ 68 വരെ, ആക്സിസ് മൈ ഇന്ത്യയിൽ 49 മുതൽ 62 വരെ, ജെവിസി സർവേയിൽ 52 മുതൽ 61 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്നും പ്രവചിക്കുന്നു.

ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ സർവേകൾ പറയുന്നത്. മാട്രിസ് സർവേയിൽ എൻഡിഎ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് പൾസിൽ പൂജ്യം മുതൽ മൂന്ന് വരെ സീറ്റുകൾ, വോട്ട് വൈബിൽ പൂജ്യം മുതൽ നാല് വരെ, ആക്സിസ് മൈ ഇന്ത്യ പൂജ്യം മുതൽ മൂന്ന് വരെ സീറ്റുകൾ, ജെവിസി എക്സിറ്റ് പോൾ സർവേയിൽ മൂന്നു മുതൽ ഏഴ് വരെ സീറ്റുകൾ എന്നിങ്ങനെയും നേടുമെന്ന് പ്രവചിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments