‘വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ’: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Global Indian Writer · May 4, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം / കണ്ണൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിലാണെന്ന വാർത്തകൾക്കു പിന്നാലെ, മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

‘വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ…. പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ…..’ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.കോന്നി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ, ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട്, ‘അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് രാഹുലിന്റെ കുറിപ്പ്. ‘സിഎമ്മേ ഒരു ചോദ്യം…’ എന്ന് പറഞ്ഞ ആളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

Share this story

Leave a Comment

Your comment will be visible after admin approval.