മിസ് കേരള സൗന്ദര്യ മത്സരത്തിൽ പി. ചിത്രാംബരി ‘മിസ് കേരള 2026’ കിരീടം സ്വന്തമാക്കി

Global Indian Writer · October 21, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

കൊച്ചി : കൊച്ചിയിൽ നടന്ന 26-ാമത് ട്രെൻഡ്സ് ഇംപ്രസാരിയോ മിസ് കേരള സൗന്ദര്യ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ പിന്തള്ളി പത്തൊൻപതുകാരിയായ ചിത്രാംബരി വിജയകിരീടം ചൂടിയത്.
മന്ത്രി ബിന്ദു കൃഷ്ണയും മുൻ ജേത്രി ശ്രീനിധി സുരേഷും ചേർന്ന് ചിത്രാംബരിക്ക് കിരീടം അണിയിച്ചു നൽകി.

24 മത്സരാർഥികളോട് മത്സരിച്ച്മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി മാറ്റുരച്ച 24 മിടുമിടുക്കികളായ മത്സരാർഥികളിൽ നിന്നാണ് ചിത്രാംബരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സൗന്ദര്യത്തിനൊപ്പം വ്യക്തിപ്രഭാവവും ബുദ്ധിപൂർവ്വമായ ഉത്തരങ്ങളും കൊണ്ട് വിധികർത്താക്കളുടെയും കാണികളുടെയും മനം കവർന്നാണ് താരം ഈ നേടം സ്വന്തമാക്കിയത്. ഇതിനുപുറമെ ‘മിസ് ബ്യൂട്ടിഫുൾ സ്മൈൽ’ ഉപപട്ടവിയും ചിത്രാംബരി സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തിൽ മേഘ മറിയ ജോസ് ഫസ്റ്റ് റണ്ണറപ്പും (‘എറ്റേണൽ ബ്യൂട്ടി’), കാജൽ ലിബി സെക്കൻഡ് റണ്ണറപ്പും (‘ബ്യൂട്ടി വിത്ത് എലഗൻസ്’) ആയി തിരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിനിയാണ് ചിത്രാംബരി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. പിതാവ്: ശ്രീപ്രകാശ് (ഷാർജ ഇത്തിസലാത്ത് ടെലികമ്മ്യൂണിക്കേഷൻ വിഭാഗം സീനിയർ എൻജിനീയറും, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമാണ്). മാതാവ്: ഷീജ (കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).

മിസ് കേരള മത്സരത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിക്ക് ചടങ്ങിൽ വച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു. മന്ത്രി ബിന്ദു കൃഷ്ണയും മുൻ ജേത്രി ശ്രീനിധി സുരേഷും ചേർന്ന് ചിത്രാംബരിക്ക് കിരീടം അണിയിച്ചു നൽകി. രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ, നടി ദപ്തി സതി, ജസ്റ്റിൻ ജോസ്, നടി ആശ ശരത്, സിനിമാട്ടോഗ്രാഫർ രവി വർമ്മൻ, ഫാഷൻ കണ്ടന്റ് ക്രിയേറ്റർ അమ్ము വർഗീസ്, ഡോ. ടോം എം ജോസഫ് എന്നിവരടങ്ങുന്ന പ്രമുഖ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്

Share this story

Leave a Comment

Your comment will be visible after admin approval.