ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല..! തൻ്റെ ഹൃദയം തകർത്ത സിനിമയെപ്പറ്റി വെളിപ്പെടുത്തി ഹരീശ്രീ അശോകൻ

Global Indian Writer · May 5, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: അഭിനേതാക്കള്‍ക്കിടയില്‍ നിരവധി സംവിധായകരുണ്ട് ഇന്ന്. അതില്‍ പ്രതിഭ തെളിയിച്ചവരും വലിയ വിജയങ്ങള്‍ നേടിയവരുമുണ്ട്.ആദ്യ ശ്രമം അത്രത്തോളം വിജയത്തില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നവരും. മലയാളികളെ ഒരുകാലത്ത് പൊട്ടിച്ചിരിപ്പിക്കുകയും പില്‍ക്കാലത്ത് സീരിയസ് റോളുകളിലൂടെ കൈയടിപ്പിക്കുകയും ചെയ്ത ഹരിശ്രീ അശോകന്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. നല്ല അനുഭവങ്ങളല്ല ആ ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഉണ്ടായത്. ആ ചിത്രം താന്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ ഇക്കാര്യം പറയുന്നത്.

ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നായിരുന്നു ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പേര്. അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- “അത് ചെയ്തുകഴിഞ്ഞപ്പോഴാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്. കാരണം അതിന്‍റെ സബ്ജക്റ്റില്‍ത്തന്നെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. പ്രധാന കാര്യം ആര്‍ട്ടിസ്റ്റ് വാല്യു ഇല്ല. ഒരു ഹീറോ ഇല്ലായിരുന്നു അതില്‍. സബ്ജക്റ്റ് പൊളിച്ച്‌ പൊളിച്ച്‌ അങ്ങനെയങ്ങ് ആയി വന്നതാണ്. അത് ഒരു പാകപ്പിഴ ആയിരുന്നു. തുടങ്ങണ്ട എന്ന് പറഞ്ഞപ്പോഴും ഇന്ന ദിവസം തുടങ്ങിയേ തീരൂ എന്നൊക്കെ വന്ന് ആ ചട്ടക്കൂടിനകത്തു നിന്ന് ഒതുക്കിയെടുക്കാനൊക്കെ പെട്ട പാടാണ് അതിന്‍റെ ബുദ്ധിമുട്ട്. അത് പറഞ്ഞാല്‍ കുറേ പറയേണ്ടിവരും. പെട്ടെന്ന് തുടങ്ങി, ഒരു ഹീറോ ഇല്ലായ്മ അങ്ങനെ കുറച്ച്‌ കാര്യങ്ങള്‍ അതിനകത്ത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ വന്നപ്പോള്‍ ഒരു ഗ്രൂപ്പ് കളിയും ആര്‍ട്ടിസ്റ്റുകളെ കിട്ടാതെ വന്നതുമൊക്കെ ശരിക്ക് ബാധിച്ചിട്ടുണ്ട്. ഒരു നായകന്‍ കഥാപാത്രം ആദ്യം ഉണ്ടായിരുന്നു. പക്ഷേ ആ നായകനായി നമ്മള്‍ വിചാരിച്ച ആളെ കിട്ടിയില്ല”, ഹരിശ്രീ അശോകന്‍ പറയുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.