ഭർത്താവിന് കഫേ സ്റ്റൈൽ ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് 1000 രൂപ വാങ്ങി ഫുഡ് കണ്ടന്റ് ക്രിയേറ്റർ

Global Indian Writer · July 30, 2026 · 1 min read · 0 Comments · 0 Shares

ഭർത്താവിന് കഫേ സ്റ്റൈൽ ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് 1000 രൂപ വാങ്ങി ഫുഡ് കണ്ടന്റ് ക്രിയേറ്റർ. പ്രിയ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഭർത്താവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് പൈസ സമ്പാദിക്കുന്നത്.

ഭർത്താവും താനും തമ്മിൽ സാമ്പത്തിക കരാർ ഉണ്ടെന്നും കഫേ സ്റ്റൈൽ ഭക്ഷണം ഉണ്ടാക്കുമ്പോഴെല്ലാം ഭർത്താവിൽനിന്ന് പണം വാങ്ങാറുണ്ടെന്നും യുവതി പറയുന്നു.

ഒരു ഭാര്യ ഇങ്ങനെ ചെയ്യുമോ എന്ന് ആളുകൾ ചോദിച്ചേക്കാം. ഈ ഭാര്യ അങ്ങനെ ചെയ്യും. എത്രയോ തലമുറകളായി സ്ത്രീകൾ ഇങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നു. പുറത്തുനിന്ന് കഴിക്കുന്ന ഇതേ ഭക്ഷണത്തിന് പണം നൽകാമെങ്കിൽ എന്തുകൊണ്ട് ഭാര്യ ഉണ്ടാക്കുന്ന കഫേ സ്റ്റൈലിലുള്ള ഭക്ഷണത്തിനും പണം നൽകിക്കൂടാ എന്നാണ് യുവതിയുടെ ചോദ്യം.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ പണം വീട്ടിൽ തന്നെ ഉണ്ടാകും, വീട്ടിൽ ഇരുന്ന് നല്ല ഭക്ഷണവും ആസ്വദിക്കാമെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വീഡിയോ വൈറലായതോടെ പലരും യുവതിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.