മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനം അറിയിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Global Indian Writer · May 13, 2026 · 1 min read · 0 Comments · 0 Shares

മലപ്പുറം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുമ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുന്നു. പാണക്കാട് നടന്ന നിർണായകമായ ലീഗ് നേതൃയോഗത്തിന് ശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് ഔദ്യോഗിക തീരുമാനം അറിയിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൽഹിയിൽ നിന്നുള്ള ഹൈക്കമാന്റ് തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് ലീഗ് പ്രതീക്ഷിക്കുന്നത്. തീരുമാനം വന്നാലുടൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബാക്കി കാര്യങ്ങൾ ആലോചിച്ച് പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗവൺമെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ യോഗം സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.