തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. ജോസഫ് വാഴയ്ക്കനെ പ്രസിഡന്‍റ് ആക്കണമെന്നും ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് വി. ഡി സതീശൻ. അൽപസമയത്തിനകം ചെന്നിത്തലയെ വീട്ടിലെത്തി കാണും.
ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായും വി.ഡി സതീശന് ആശംസകൾ അറിയിക്കുന്നതയും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊക്കെ മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു മറുപടി . നന്ദികേട് കാണിച്ചോ എന്ന് ചോദ്യത്തിന് ചെന്നിത്തല മറുപടി പറഞ്ഞില്ല.
Leave a Comment
Your comment will be visible after admin approval.