യുഡിഎഫ് മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന കെ. മുരളീധരന് വൈദ്യുത വകുപ്പായിരിക്കും ലഭിക്കുകയെന്ന് സൂചന വന്നതോടെ ഇടഞ്ഞുനിന്ന കെ. മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. ആരോഗ്യം, ദേവസ്വം വകുപ്പുകള്‍തന്നെ അദ്ദേഹത്തിന് നല്‍കാനാണ് തീരുമാനം. മന്ത്രിമാരുടെ പട്ടികയിൽ കെസി വേണുഗോപാല്‍ പക്ഷം പിടിമുറുക്കിയതോടെയാണ് എപി അനില്‍കുമാറിന് ആരോഗ്യ വകുപ്പ് നല്‍കാനുള്ള നീക്കം തുടങ്ങിയത്. അതിനെതിരെ ശക്തമായി രംഗത്തെത്തിയ മുരളീധരന് വകുപ്പ് മാറിയില്ലെങ്കില്‍ ചുമതല ഏറ്റെടുക്കാനില്ലെന്ന തരത്തിലേക്കെത്തി. അതോടെയാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്.
വി.ഡി.സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും ചിത്രം ഏകദേശം വ്യക്തമായിട്ടുണ്ട്. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കറാകും.
Leave a Comment
Your comment will be visible after admin approval.