ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്

Global Indian Writer · May 19, 2026 · 1 min read · 0 Comments · 0 Shares

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഏഴാം ബെന്‍സില്‍വില്ലിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് കോഴ്‌സില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

അതിന് ശേഷമുള്ള ഡിന്നര്‍ 6 മണിക്ക് ഫ്രാങ്‌ളിന്‍ പാര്‍ക്കിലുള്ള മഹാരാജാ ഇന്ത്യന്‍ റെസ്റ്റോറന്റ് ആന്‍ഡ് ബാങ്ക്വിറ്റില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഏവരേയും ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഈ ഇവന്റിന് നേതൃത്വം കൊടുക്കുന്നത് എ.എ.ഇ.ഐ.ഒ പ്രസിഡന്റും ജി.ഇ ഗ്ലോബല്‍ ഡയറക്ടറും യു.എസ് ടെക്ട്രോണിക്‌സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പാന്‍ ഓഷ്യാനിക് കമ്പനിയുടെ സി.ഇ.ഒ ഗുല്‍സാര്‍ സിംഗ്, പി.എം.എ ഫ്രിക്ഷന്‍ പ്രോഡക്ടിന്റെ ചെയര്‍മാന്‍ ഡോ. പ്രമോദ് വോറ എന്നിവരാണ്.

ഈ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ നിര്‍ധനരായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്.

വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഡിന്നറില്‍ വിവിധ കലാപരിപാടികളും ഗാനമേളയും, ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസുകളും വിതരണം ചെയ്യും.

ഈ ഗോള്‍ഫ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്ന മറ്റ് എ.എ.ഇ.ഐ.ഭാരവാഗികള്‍ നാഗ് ജയ്‌സ്വാള്‍, സുബ്ബു അയ്യര്‍, നിതിന്‍ മഹേശ്വരി, രജീന്ദര്‍ സിംഗ്, മിതുല്‍ പട്ടേല്‍, ഭൂപേന്ദര്‍ സിംഗ്, വീരേന്ദര്‍ കുമാര്‍ എന്നിവരാണ്.

ഗോള്‍ഫ് ടൂര്‍ണമെന്റിലോ, ഡിന്നറിലോ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ www.aaeio.org-ല്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 847 648 3300, 708 744 2999.

Share this story

Leave a Comment

Your comment will be visible after admin approval.