‘മിഷ്യൻസ് ഇന്ത്യാ’ ഇൻറർനാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ പാലസ്റ്റൈനിൽ

Global Indian Writer · May 20, 2026 · 1 min read · 0 Comments · 0 Shares

സജി പുല്ലാട്

ഹൂസ്റ്റൺ: ‘മിഷ്യൻസ് ഇന്ത്യ’ ഇൻറർനാഷണൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28 29 30 തീയതികളിൽ ടെക്സസിലെ പാലസ്റ്റൈനിലുള്ള ലേക്ക് വ്യൂ മെഥഡിസ്റ്റ് സെൻ്ററിൽ (Lakeview Methodist center,400 Private Rd 6036, Palestine, TX 75801) വെച്ച് നടത്തപ്പെടും.

മിഷൻ ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, പ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ബ്രദർ. ജോർജ്ജ് ചെറിയാൻ, സൂസൻ ജോർജ്ജ് ചെറിയാൻ, യൂത്ത് ഫോർ മിഷ്യൻസ് ഡയറക്ടർ ബ്രദർ. ചെറി ജോർജ്ജ് ചെറിയാൻ എന്നിവർ വിവിധ യോഗങ്ങളിൽ വചന സന്ദേശം നൽകും.

അനുഗ്രഹീതമായ ഈ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നതായി രജിസ്ട്രേഷൻ കമ്മറ്റി ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക..പി. വി. ജോൺ :214 642 9108, ജോൺ കുരുവിള:281 615 7603, പി. ഐ. വർഗീസ്:832 439 5559.

Share this story

Leave a Comment

Your comment will be visible after admin approval.