റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കാട് സ്വദേശി അബ്ദുൽ റഹീമിന് ഉടൻ നാട്ടിലേക്ക് മടങ്ങാനാകും. മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വെച്ചതായാണ് വിവരം. എമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ റഹീമിന് ഉടൻ നാട്ടിലേക്ക് മടങ്ങാനാകും. ജയിലിൽ നിന്ന് നേരെ എയർപോർട്ടിലേക്ക് കൊണ്ടുവരുകയും അവിടെ നിന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയുമാണ് ഇനിയുള്ള നടപടിക്രമങ്ങൾ.
2006 ൽ സൗദിയിൽ വെച്ച് നടന്ന കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത തെളിഞ്ഞത്.
Leave a Comment
Your comment will be visible after admin approval.