പി പി ചെറിയാൻ
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (DFW) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക നായകനുമായ റെനിൽ രാധാകൃഷ്ണൻ പുല്ലാർക്കാട്ട് (59) അന്തരിച്ചു. കേരള സന്ദർശനത്തിനിടെ മേയ് 24-നായിരുന്നു അന്ത്യം.
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ചുമതലക്കാരായ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സാസിന്റെ (KHSNT) മുൻ പ്രസിഡന്റും സംഘടനയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം. കൂടാതെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു.
ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ്സ് സംരംഭങ്ങളുടെ ഉടമയായ റെനിൽ, മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ അദ്ദേഹം തിരികെ ഡാളസിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. റെനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ KHSNT ഭരണസമിതിയും ഡാളസിലെ മലയാളി സമൂഹവും ആദരാഞ്ജലികൾ അർപ്പിച്ചു.
കുടുംബം:
- ഭാര്യ: ബിന്ദു പുല്ലാർക്കാട്ട് (ബിന്ദു റെന്നിൽ)
- മക്കൾ: അമിത് പുല്ലാർക്കാട്ട്, അഞ്ജലി പുല്ലാർക്കാട്ട്
- മരുമകൻ: ആദിത്യ പ്രശാന്ത്
സംസ്‌കാര ചടങ്ങുകൾ:
സംസ്‌കാര ചടങ്ങുകൾ മേയ് 26 ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30-ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനമായ ‘സ്മൃതിപഥത്തിൽ’ വെച്ച് നടന്നു.
Leave a Comment
Your comment will be visible after admin approval.