അബ്ദുൽ റഹീം ഉടൻ തന്നെ നാട്ടിലെത്തും

Global Indian Writer · May 27, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സൗദി ജയിലിലുള്ള അബ്ദുൽ റഹീം ഉടൻ തന്നെ നാട്ടിലെത്തുമെന്നും യാത്രയുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിയാദിലെ നിയമസഹായ സമിതി. പെരുന്നാൾ അവധി നടപടികളെ ബാധിക്കാതിരിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ഏതു സമയത്തും മോചനം സാധ്യമായേക്കാമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.


ജയിലിൽ നിന്നും നേരെ വിമാനത്താവളത്തിലേക്കായിരിക്കും റഹീമിനെ എത്തിക്കുക. ഏതും നിമിഷവും മോചനം ഉണ്ടായേക്കാം. എങ്കിലും ഉടൻ തന്നെ ശുഭ വാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഹായസമിതി. റഹീം മോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല വാർത്തകളും തെറ്റാണെന്നും സമിതി ചൂണ്ടിക്കാട്ടി.

2006 ൽ സൗദിയിൽ വെച്ച് നടന്ന കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിലെ ​ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത തെളിഞ്ഞത്.

Share this story

Leave a Comment

Your comment will be visible after admin approval.