പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം

Global Indian Writer · May 27, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം. പ്രതിപക്ഷത്തെ ഒരു മുൻനിര നേതാവിനെതിരെ ബിജെപി സർക്കാർ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പ്രസ്താവനയില്‍ പറഞ്ഞു . ഇത്തരം നടപടികൾ പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ എന്നും എം.എ ബേബി ചോദിച്ചു.

മുൻമന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, ബംഗളുരുവിലെ എക്സാലോജിക്കിന്റെ പൂട്ടിയ ഓഫീസ് ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.