ത്യാഗസ്മരണകൾ പുതുക്കി ഇന്ന് ബലി പെരുന്നാൾ

Global Indian Writer · May 28, 2026 · 1 min read · 0 Comments · 0 Shares

ത്യാഗസ്മരണകൾ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കും. ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹ് നടക്കും.

സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾ ബലിപെരുന്നാൾ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.

ഇസ്‌ലാമിക് കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയിലെ പത്താം നാളിലാണ് ഈ പെരുന്നാൾ വന്നെത്തുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം

Share this story

Leave a Comment

Your comment will be visible after admin approval.