തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്. റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ല. ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന് കരുതിയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് പൊലീസിനെ വിട്ടത്. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല -മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
റെയ്ഡിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ആണ് പിണറായി കുറ്റപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഹുല്‍ ആണോ ഇഡിയെ വിട്ടത്? മോദിയെ ഒരക്ഷരം പോലും പറഞ്ഞില്ല. രാഹുലിനെ ചോദ്യം ചെയ്തപ്പോള്‍ സഹകരിച്ചു. പ്രവര്‍ത്തകരെ വിട്ട് വാഹനം തല്ലിപ്പൊളിച്ചില്ല. കോടതി നിര്‍ദ്ദേശിച്ച കേസില്‍ അന്വേഷണം എങ്ങനെ വേണം എന്ന് ഞങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയുമോ? -മുഖ്യമന്ത്രി ചോദിച്ചു. താന്‍ എപ്പോള്‍ മറുപടി പറയണം എന്നതിനുള്ള അവകാശമെങ്കിലും തനിക്ക് നല്‍കണം. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നയാളല്ല താൻ. തനിക്ക് മറുപടി പറയാനുള്ള സാവകാശം തരണം. 12 പ്രാവശ്യമാണ് മാധ്യമങ്ങള്‍ തന്നോട് ഒരേ ചോദ്യം ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
Leave a Comment
Your comment will be visible after admin approval.