നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഭരണകക്ഷിയായ ടിവികെ

Global Indian Writer · July 22, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ സമരം ശക്തമാക്കിയിരിക്കെ, നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഭരണകക്ഷിയായ ടിവികെ. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും ടിവികെ ആവശ്യപ്പെട്ടു.

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പൂര്‍ണമായും റദ്ദാക്കണമെന്നും കേന്ദ്രീകൃത പ്രവേശന സമ്പ്രദായം തന്നെ പ്രശ്‌നമാണെന്നും ടിവികെ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് പകരം സംസ്ഥാനങ്ങള്‍ക്ക് കൈമാറണം. എംബിബിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നയം സംസ്ഥാനങ്ങള്‍ക്ക് തന്നെ തീരുമാനിക്കാനുള്ള അധികാരം വേണമെന്നും ടിവികെ ആവശ്യപ്പെടുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.