ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായുള്ള സമാധാന ചർച് യ്ക്കില്ലെന്ന് ഇറാന്‍,ഹോർമുസ് കടലിടുക്ക് പൂർണമായി തടയും

Global Indian Writer · June 1, 2026 · 1 min read · 0 Comments · 0 Shares

ടെഹ്റാൻ: യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ച് ഇറാന്‍. ലബനനിലും ഗാസയിലും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്ന് ഇറാൻ റവലൂഷനറി ഗാർഡ് കോർ അറിയിച്ചെന്ന് ഇറാനിലെ വാർത്താ ഏജൻസിയായ ടാസ്നിം റിപ്പോർട്ടു ചെയ്യുന്നു.

യുഎസുമായുള്ള ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയെന്നും ഹോർമുസ് കടലിടുക്ക് പൂർണമായി തടയുമെന്നുമാണ് റിപ്പോർട്ടുകൾ. യെമനിലെ ഹൂതി വിമത സഖ്യകക്ഷികൾക്ക് പേർഷ്യൻ ഗൾഫിലെ മറ്റൊരു പ്രധാന ജലപാതയായ ബാബ് എൽ-മാൻഡെബ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ ഇറാനിയൻ ഭരണകൂടം അനുമതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.