തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. ഇടപെടേണ്ട സാഹചര്യങ്ങളിൽ ഇടപെടും. സംഘടനയിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സാംസ്കാരിക വകുപ്പ് വിളിച്ചുചേർത്ത സിനിമ സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയെക്കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക സംഘടനകളുടെ പ്രതിനിധികൾ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ പ്രതിനിധികൾ ശ്രദ്ധയിൽ കൊണ്ട് വന്നു. സർക്കാർ ദീർഘകാലടിസാധനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകി. വിനോദ നികുതി പെട്ടന്ന് ഉറപ്പ് നൽകാൻ കഴിയില്ല. പ്രശ്നം ആണെന്ന് മനസ്സിലാക്കുന്നു. ആ ആവശ്യം മുന്നിൽ വച്ചിട്ടുണ്ട്. വ്യവസായിക സ്റ്റാറ്റസ് ഇതുവരെ സിനിമ മേഖലക്ക് ഇല്ല.അങ്ങനെ ഒരു ആവശ്യം ഉയർന്നു . ക്ലിയറൻസ് ഏകചാലക സംവിധാനം,ഇ ടിക്കറ്റ്റിംഗ് വേണമെന്ന ആവശ്യം ഉയർന്നു. പൈറസി തടയാൻ കൊച്ചിയിലും മലബാറിലും സോണൽ ഓഫീസ് നടപ്പിലാക്കുമെന്ന് വിഷ്ണുനാഥ് പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.