എറണാകുളം: മലയാളക്കരയെ ദീർഘകാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ഏറ്റവുമൊടുവിൽ കണ്ണുകളെ ഈറനണിയിപ്പിക്കുകയും ചെയ്തുകൊണ്ട് ‘ചിരിയുടെ ആശാൻ’ സലിംകുമാർ വിടവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ സലിംകുമാറിന്‍റെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മക്കളായ ചന്തുവും ആരോമലും ചിതക്ക് തീകൊളുത്തി. പ്രിയനടന് അന്തിമോപചാരമർപ്പിക്കാൻ,അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് പറവൂരിലെ ലാഫിങ് വില്ലയിലേക്ക് ഒഴുകിയെത്തിയത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേ ഇന്നലെ രാത്രി 10.43 ഓടെയാണ് സലിംകുമാറിൻ്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സ തേടുന്നുണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
300ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും ഹാസ്യകഥാപാത്രങ്ങളാണ്. കൊച്ചിൻ കലാഭവനിലൂടെയാണ് മിമിക്രി ജീവിതത്തിന് തുടക്കം. പിന്നീട്, കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. 1996ല്‍ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. 2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിംകുമാര്‍ സ്വന്തമാക്കി.
Leave a Comment
Your comment will be visible after admin approval.