സംസ്ഥാനത്ത് പെരുമഴ. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ചു. ബാക്കി 11 ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട് (ശക്തമായ മഴ). ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ പെയ്യുന്ന ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു. ജില്ലയിലെ മലയോരമേഖലയില്‍ രാത്രി 7 മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം. മണ്ണിടിയാന്‍ സാധ്യത കണക്കിലെടുത്താണ് തീരുമാനം. അതേസമയം, മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് പൊന്‍മുടിയിലേക്കും പ്രവേശനം നിര്‍ത്തിവച്ചു.
അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നില നില്ക്കുന്നുണ്ട്. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെവരെ മത്സ്യബന്ധനം വിലക്കി. അതേസമയം, സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം തുടങ്ങും. ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും. മീനുകളുടെ പ്രജനനകാല സംരക്ഷണം ലക്ഷ്യമിട്ടാണ് നിരോധനം.
Leave a Comment
Your comment will be visible after admin approval.