കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠാ കർമ്മവും ആഘോഷമായി നടത്തപ്പെട്ടു

Global Indian Writer · June 9, 2026 · 1 min read · 0 Comments · 0 Shares

കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയ കൂദാശ കർമ്മം മെയ് മാസം 29 &30 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു

മെയ് 27നു കാൽഗറിയിൽ എത്തിച്ചേർന്ന പരിശുദ്ധ ബാവ തിരുമേനിയെയും മറ്റ് തിരുമേനിമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉചിതമായി സ്വീകരിച്ചു. 28നു ഇടവക ജനങ്ങൾ ചേർന്ന് ബാവയെ പള്ളിയിൽ സ്വീകരിച്ചു. 29നു കൂദാശയുടെ ഒന്നാം ഭാഗവും 30നു രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതു സമ്മേളനവും നടത്തപ്പെട്ടു പൊതു സമ്മേളനത്തിൽ രാജൻ സ്വാനി (Alberta province minister of Indigenous Relations) മുഖ്യ അതിഥി ആയിരുന്നു. മന്ത്രി പരിശുദ്ധ ബാവ തിരുമേനിക്കും മറ്റ് തിരുമേനിമാർക്കും Alberta Government ന്റെ certificate of recognition നൽകി ആദരിച്ചു. ദേവാലയ നിർമ്മാണത്തിൽ ഉൾപ്പെട്ടവർ ക്കും മറ്റ്‌ വിശിഷ്ട അതിഥികൾക്കും പ. ബാവ തിരുമേനി മെമെന്റോ നൽകി ആദരിച്ചു.

എല്ലാ മനുഷ്യരിലും ദൈവീക ചൈതന്യം ഉണ്ടെന്നും എല്ലാവരെയും ഒരു പോലെ കാണുമ്പോൾ മാത്രമേ ദൈവീക ക്യപ നമ്മൾക്ക് ലഭിക്കുകയുള്ളെന്നും പ. ബാവ തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു പറഞ്ഞു. അഭി. മാർ നിക്കോളോവോസ് , ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്ജ് . മുൻ വികാരി ഫാ. ബിന്നി കുരുവിള എന്നിവർ ആശംസകൾ അറിയിച്ചു. വികാരി. ഫാ . ജോർജ് വറുഗീസ് സ്വാഗതവും കൺവീനർ ജോ വറുഗീസ് നന്ദിയും രേഖപ്പെടുത്തി.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Share this story

Leave a Comment

Your comment will be visible after admin approval.