ലൂസിയാന: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരിയായ മുൻ മേയർ മിസ്റ്റി റോബർട്സിന് (43) 90 ദിവസം തടവ് ശിക്ഷ വിധിച്ച് കോടതി. 2024 ജൂലൈയിൽ ഒരു പാർട്ടിക്കിടെ 16 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് രണ്ട് കുട്ടികളുടെ അമ്മയായ മിസ്റ്റി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. ഉഭയസമ്മതോടെ ലൂസിയാനയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള പ്രായം 17 വയസ്സാണ് എന്നതും കേസിൽ നിർണായകമായി. മിസ്റ്റിയുടെ മകന്റെ സുഹൃത്താണ് പീഡത്തിന് ഇരയായ ആൺകുട്ടി.
കേസിൽ പരമാവധി 17 വർഷം തടവുശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 90 ദിവസത്തെ തടവുശിക്ഷയ്ക്ക് പുറമേ അഞ്ചുവർഷം വീതമുള്ള രണ്ട് സസ്പെൻഡഡ് ശിക്ഷകളും കൂടാതെ നിർബന്ധിത കൗൺസിലിങ്, മദ്യ-ലഹരിമരുന്ന് പരിശോധനകൾ എന്നിവയ്ക്കും പ്രതി വിധേയയാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
∙ വേട്ടക്കാരിയുടെ യഥാർഥ മുഖം
ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുൻപ് പീഡനത്തിന് ഇരയായ ആൺകുട്ടിയുടെ അമ്മ കോടതിയിൽ നടത്തിയ പ്രസംഗം രാജ്യാന്തര ശ്രദ്ധപിടിച്ചുപറ്റി. ‘അപകടം എല്ലായ്പ്പോഴും നമ്മൾ വിചാരിക്കുന്ന രൂപത്തിലായിരിക്കണമെന്നില്ല. കുട്ടികൾക്ക് നാം മുന്നറിയിപ്പ് നൽകുന്ന പോലെ ഒരാളായിരിക്കണമെന്നില്ല ഉപദ്രവിക്കുന്നത്. ഈ വേട്ടക്കാരിക്ക് ഹൈഹീൽ ചെരുപ്പുകളുണ്ട്, ബോട്ടോക്സ് ഉൾപ്പെടെയുള്ള സൗന്ദര്യവർധക ചികിത്സകളുണ്ട്. എന്നാൽ അവരുടെ യഥാർഥ മുഖം ഒരു ലൈംഗിക കുറ്റവാളിയുടേതാണ്’– എന്നാണ് കുട്ടിയുടെ അമ്മ കോടതിയിൽ പറഞ്ഞത്.
കോടതി നിശ്ചയിച്ച ഏകദേശം 1.2 കോടി രൂപ ജാമ്യത്തുക അടച്ച് പുറത്തിറങ്ങുന്നതിന് പകരം ശിക്ഷ അനുഭവിക്കുമെന്ന് പ്രതി കോടതിയെ അറിയിച്ചു
Leave a Comment
Your comment will be visible after admin approval.