അനന്തരാവകാശിയില്ല; ചക്രവർത്തി പദവിയിലേക്ക് പുരുഷന്മാരെ ദത്തെടുക്കാൻ ജപ്പാൻ രാജകുടുംബം

Global Indian Writer · June 16, 2026 · 1 min read · 0 Comments · 0 Shares

ടോക്കിയോ: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജകുടുംബങ്ങളിലൊന്നാണ് ജപ്പാനിലെ സാമ്രാജ്യ കുടുംബം. പുരുഷ അവകാശികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ദത്തെടുക്കാൻ ഒരുങ്ങുകയാണ് രാജകുടുംബം. രാജകുടുംബത്തിന്‍റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ സാമ്രാജ്യ കുടുംബത്തിൽ 5 പുരുഷന്മാരും 11 സ്ത്രീകളും ഉൾപ്പെടെ 16 അംഗങ്ങളാണ് ഉള്ളത്.

വളരെ കുറച്ച് അംഗങ്ങൾ മാത്രമായതിനാൽ വിദേശ സന്ദർശനങ്ങൾ, കോടതി ചടങ്ങുകൾ തുടങ്ങിയ പൊതു കടമകൾ നിറവേറ്റുന്നത് വെല്ലുവിളി നിറഞ്ഞതായി മാറയിരിക്കുകയാണ്. 1947ലെ രാജകുടുംബ നിയമപ്രകാരം പുരുഷന്മാർക്ക് മാത്രമേ സിംഹാസനത്തിന് അവകാശമുള്ളൂ. പക്ഷേ, നിലവിൽ ജപ്പാൻ ചക്രവർത്തിയായ നരുഹിതോക്ക് ഐക്കോ എന്ന ഒരു മകൾ മാത്രമാണ് ഉള്ളത്. രാജാവിന്‍റെ പിൻഗാമിയാകാൻ കഴിയില്ല എന്ന് മാത്രമല്ല, രാജകുടുംബത്തിനു പുറത്തുള്ളയാളെ വിവാഹം ചെയ്താൽ രാജകുമാരിക്ക് രാജകുടുംബത്തിലെ പദവിയും നഷ്ടമാകും.

ചക്രവർത്തി നരുഹിതോയുടെ ഇളയ സഹോദരനും കിരീടാവകാശിയുമായ അകിഷിനോ, അദ്ദേഹത്തിന്‍റെ മകൻ പ്രിൻസ് ഹിസാഹിറ്റോ, പ്രിൻസ് ഹിറ്റാച്ചി എന്നിവരണ് പിന്തുടർച്ചാവകശികളയി ഉള്ളത്. ഇവർ മൂന്നുപേരാണ് കിരീടാവകാശത്തിന് യോഗ്യതയുള്ളവർ.

സ്ത്രീകളെ ചക്രവർത്തിനിയായി വാഴാൻ അനുവദിച്ചുകൊണ്ട് പ്രശ്മം പരിഹരിക്കാൻ കഴിയുമെന്ന് ചില ജാപനീസ് ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളും പറയുന്നു. ഇവർ പുരുഷ ബന്ധുക്കളെ ദത്തെടുക്കൽ പദ്ധതിയെ എതിർക്കുന്നുണ്ട്. എന്നാൽ പുരുഷ വംശത്തിലൂടെ പിന്തുടർച്ച നിലനിർത്തണമെന്ന നിലപാടിലാണ് ഭരണകക്ഷി.

Share this story

Leave a Comment

Your comment will be visible after admin approval.