എ.പത്മകുമാറിനെതിരായ നടപടി ലഘൂകരിച്ചതിൽ പത്തനംതിട്ട ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അമർഷം

Global Indian Writer · June 16, 2026 · 1 min read · 0 Comments · 0 Shares

സിപിഎമ്മിന്റെ മുതിർന്ന നേതാവും സ്വർണ്ണക്കൊള്ള കേസ് പ്രതിയുമായ എ.പത്മകുമാറിനെതിരായ നടപടി ലഘൂകരിച്ചതിൽ പത്തനംതിട്ട ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അമർഷം. ജില്ലയിലെ മന്ത്രിയെ ആക്ഷേപിച്ചു വാർത്താ സമ്മേളനം നടത്തിയിട്ട് പോലും കാര്യമായ നടപടി ഉണ്ടായില്ല. 

പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്നും ഭക്തി പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും എ.പത്മകുമാർ ജില്ലയിലെ പാർട്ടിയുടെ അന്തകനെന്നും അംഗങ്ങളുടെ വിമർശനം. അമർഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും ആലോചനയുണ്ട്. എന്നാല്‍ നീതിപൂർവ്വമായ നടപടി എന്നാണ് സിപിഎം വിലയിരുത്തൽ. സമ്മർദ്ദങ്ങൾ ഫലം കണ്ടെന്നും സംയമനം പാലിക്കാനുമാണ് പത്മകുമാറിന്റെയും ഉപദേശകരുടെയും തീരുമാനം.

Share this story

Leave a Comment

Your comment will be visible after admin approval.