യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ 2026ലെ സിവിൽ സർവീസ് പ്രിലിംസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

Global Indian Writer · June 16, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ 2026ലെ സിവിൽ സർവീസ് പ്രിലിംസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 13,343 ഉദ്യോഗാർഥികൾ മെയിൻസ് പരീക്ഷക്ക് യോഗ്യത നേടിയതായി കമീഷൻ അറിയിച്ചു. മേയ് 24ന് നടന്ന പ്രിലിംസ് പരീക്ഷയുടെ ഫലമാണ് ജൂൺ 15ന് പ്രസിദ്ധീകരിച്ചത്.

ഈ വർഷം സിവിൽ സർവീസിലേക്കായി ഏകദേശം 1016 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. പ്രിലിംസ് വിജയിച്ചവർക്ക് അടുത്ത ഘട്ടമായ സിവിൽ സർവീസ് മെയിൻസ് പരീക്ഷയിൽ പങ്കെടുക്കാം. മെയിൻസ് പരീക്ഷ 2026 ആഗസ്റ്റ് 21ന് ആരംഭിക്കുമെന്നാണ് യു.പി.എസ്.സി അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.