ജൂൺ 22 വരെ ടെലിഗ്രാമിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം

Global Indian Writer · June 17, 2026 · 1 min read · 0 Comments · 0 Shares

നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തില്‍ ജൂൺ 22 വരെ ടെലിഗ്രാമിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. പരീക്ഷാ നടത്തിപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് നടപടിയെന്നാണ് ഐടി മന്ത്രാലയം അറിയിക്കുന്നത്. നീറ്റ് പുനപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.

നീറ്റ് (യുജി) പുനഃപരീക്ഷ നടക്കുന്ന ദിവസം മുതല്‍ ജൂൺ 22 വരെ ഇന്ത്യയിൽ ടെലി‌ഗ്രാം നിരോധിച്ചതായാണ് അറിയിപ്പ്. ജൂൺ 30 വരെ ടെലിഗ്രാമിന്‍റെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ ലഭ്യമാകുകയുമില്ല. പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പർ ചോർന്നതായി വ്യാജമായി തെളിവുണ്ടാക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ പിന്നീട് തിരുത്തി, നേരത്തെ ചോർന്നതാണെന്ന് വരുത്തിതീർക്കുന്ന രീതി തടയാനാണ് ഈ നടപടി.

Share this story

Leave a Comment

Your comment will be visible after admin approval.